സ്കൂൾതല കലോൽത്സവം 2015-16 നവംബർ 5, 6 തീയതികളിൽ.........

WISH ALL OF YOU A VERY HAPPY ONAM.............

Friday 30 October 2015



സ്കൂൾ  കലോത്സവം 2015 
വിവിധ കലാ മത്സരങ്ങളോടെ സ്കൂൾ തല കലോത്സവം നവംബർ 5, 6  തീയ്യതികളിൽ സ്കൂളിൽ വെച്ച് നട ന്നു. സമാപന പരിപാടിയിൽ  ഉദുമ MLA  ശ്രീ കെ വി കുഞ്ഞിരാമൻ സമ്മാന ദാനം നിർവഹിച്ചു.
എൻഡോവ്മെൻറ്  വിതരണം 
മുൻ സ്കൂൾ മാനേജർ ശ്രീ കാമലോൻ കുഞ്ഞിക്കണ്ണൻ നായരുടെ സ്മരണക്കായ് ഏർപ്പെടുത്തിയ പ്രഥമ എൻഡോവ്മെൻറ്  വിതരണം ശ്രീ കെ കുഞ്ഞിരാമൻ MLA അവർകൾ 06-11-2015 ന് നിർവഹിക്കും.


സാക്ഷരം സ്പെഷൽ ക്ലാസ്സ് 
എഴുത്തിലും വായനയിലും പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേകം ക്ലാസുകൾ ഒക്ടോബർ മാസം മുതൽ എല്ലാ ക്ലാസ്സുകളിലും നടന്ന് വരുന്നു. 

അനുമോദനങ്ങൾ

ജോതിക & നിവേദ്യ (ദേശാഭിമാനി അക്ഷരമുറ്റം സബ് ജില്ല ക്വിസ് മത്സരം മൂന്നാം സ്ഥാനം )
ജ്യോതിക (KPSTU സ്വദേശ് ക്വിസ് ഒന്നാം സ്ഥാനം)
ഹരിശ്രീ കൃഷ്ണ (KPSTU സ്വദേശ് ക്വിസ് രണ്ടാം  സ്ഥാനം)
ജ്യോതിക (GSTU ഗാന്ധി ക്വിസ് രണ്ടാം സ്ഥാനം)
ഹരിശ്രീ കൃഷ്ണ  (GSTU ഗാന്ധി ക്വിസ് മൂന്നാം സ്ഥാനം)
ജ്യോതിക (സബ് ജില്ലാ സയൻസ് ക്വിസ് മൂന്നാം സ്ഥാനം )
ജ്യോതിക & ദേവിക (സബ് ജില്ലാസോഷ്യൽ ക്വിസ് രണ്ടാം സ്ഥാനം)




സ്കൂൾ കായിക മേള 2015 
സ്കൂൾ തല കായിക മത്സരം 2015-16 വിവധ മത്സരങ്ങളോടെ സംഘടിപ്പിച്ചു. 







ഒക്ടോബർ 16 സ്കൂൾ സയൻസ് ക്ലബ് ഉദ്ഘാടനം
ശ്രീ ഗംഗാധരൻ മാസ്റ്റർ (എ യു പി എസ് ബോവിക്കാനം)  വിവിധ ശാസ്ത്ര പരീക്ഷണങ്ങളും മാജിക്കുകളും  അവതരിപ്പിച്ചു കൊണ്ട് ശാസ്ത്ര ക്ലബിൻറെ ഉദ്ഘാടനം നിർവഹിച്ചു. 



ഒക്ടോബർ 15 ലോക കൈകഴുകൽ ദിനം 
സ്കൂളിൽ കുട്ടികളും അധ്യാപകരും കൈകഴുകൽ ദിനം കൈ കഴുകി പ്രതിജ്ഞ എടുത്ത് ആചരിച്ചു. 



രിച്ചു.
ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം 
സ്കൂളും പരിസരവും പി ടി എയും കുട്ടികളും ചേർന്ന് ശുചീകരിച്ചു.  ഗാന്ധിജിയെ കുറിച്ച് അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു.  


ഒക്ടോബർ 1 വയോജന ദിനം 

ഇരിയണ്ണിയിലെ മുതിർന്ന  പൗര ശ്രീമതി ലക്ഷ്മി അമ്മയെ കുട്ടികളും പി ടി എയും ചേർന്ന് ആദരിച്ചു.  

Saturday 22 August 2015

ഓണാഘോഷം 2015 

പൂക്കളമൊരുക്കൽ,ഓണസദ്യ,കസേരകളി,മഞ്ചാടിപെറുക്കൽ,കമ്പവലി  തുടങ്ങിയവയോടെ ആഘോഷിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  ശ്രീ.ബി.എം.പ്രദീപ്‌,വാർഡു മെമ്പർ ശ്രീമതി.പ്രേമാവതി.വി തുടങ്ങിയവർ പങ്കെടുത്തു.








Wednesday 19 August 2015

2015 ആഗസ്റ്റ്‌ 15 സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാർഡ്‌ മെമ്പർ പതാക ഉയർത്തി, തുടർന്ന് ഘോഷയാത്ര, ദേശഭക്തി ഗാനാലാപനം, പായസ വിതരണം എന്നിവ ഉണ്ടായിരുന്നു.








പഞ്ചായത്ത് തല യുറീക്ക വിജ്ഞാനോത്സവ വിജയിക്ക് സർട്ടിഫിക്കറ്റ് നൽകുന്നു..


സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സബ് ജില്ല തല ക്വിസ് വിജയികൾക്ക് ട്രോഫി നൽകുന്നു.



ജി.എൽ.പി. സ്കൂൾ ഇരിയണ്ണി പി.ടി.എ. ജനറൽ ബോഡി യോഗം 2015 മുളിയാർ പഞ്ചായത്ത് മെമ്പർ ശ്രീമതി. പ്രേമാവതി ഉദ്ഘാടനം ചെയ്തു.



5-8-2015 ന് കാസറഗോഡ് WE CARES International Trust - ൻറെ പഠന കിറ്റ് വിതരണ ഉദ്ഘാടനം ട്രസ്റ്റ് ചെയർമാൻ ശ്രീ. നാരായണൻ പുതുച്ചേരി നിർവ്വഹിച്ചു.



3-8-2015 ന് ആലില പദ്ധതി പ്രകാരം മുളിയാർ വനിതാ ബാങ്ക് വിദ്യാർഥികൾക്ക് വൃക്ഷതൈ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. വി. ഭവാനി ഉദ്ഘാടനം ചെയ്തു.



ചാന്ദ്രദിന ക്വിസ് സമ്മാന വിതരണം